
ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ഭാരവാഹനവുമായി എത്തിയ ട്രക്ക് കുടുങ്ങിയതിനെത്തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രണ്ട് മണിക്കൂറോളമാണ് ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചത്
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
അമിതഭാരവുമായി എത്തിയ ട്രക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപമെത്തിയപ്പോൾ മുന്നോട്ട് പോകാൻ കഴിയാതെ റോഡിൽ കുടുങ്ങുകയായിരുന്നു. റോഡിന്റെ വീതിക്കുറവും വാഹനത്തിന്റെ വലിപ്പവും കാരണം മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ എം.സി. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
ചെങ്ങന്നൂരിലെ സ്വകാര്യ വാഹന സ്ഥാപനത്തിലേക്ക് കാറുമായി എത്തിയ ട്രക്കാണ് ഗതാഗത തടസ്സം സൃഷ്ടിച്ചത്. ചെങ്ങന്നൂർ റെയിൽവേ ഓവർ ബ്രിഡ്ജ് സമീപം ട്രക്ക് കുടുങ്ങുകയായിരുന്നു. പിന്നീട് വാഹനം പിന്നോട്ടെടുത്ത് തിരിച്ചാണ്
യാത്ര തുടർന്നത്.
ഇത് മൂലം വൻ ഗതാഗത കുരുക്കാണ് എം.സി റോഡിൽ ഉണ്ടായത്. ചെങ്ങന്നൂർ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മുൻപും സമ്മാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.











